മുന്നിലേക്ക്...
- Vysakh. Namboothiri
- Aug 26, 2021
- 1 min read
നെഞ്ചിലേ അടഞ്ഞ ശബ്ദവും
സ്വതന്ത്രമാക്കി മുന്നിലേക്ക് വന്നു ചേരണം...
ഇടറുമീ സ്വരങ്ങളല്ലിനി നമുക്ക് വേണം
പൊരുതുവാനുറച്ച ശബ്ദവും...
അകലെ ഉള്ള സൗഹൃദങ്ങളെ...
നമുക്കുചേർന്ന് അരികിലേക്ക് കൈപിടിച്ചിടാം
നാളെയെന്ന പേടിവേണ്ടിനി...
നമുക്ക് വേണം കരുതി വെച്ച നല്ല നാളുകൾ
കഠിനമാം ദിനങ്ങൾ വന്നുപോം...
മരിക്കുകില്ല നല്ലകാല മധുര നിനവുകൾ.
പറയുവാനുറച്ച വാക്കുകൾ...
പറഞ്ഞിടേണം നാളെയെന്ന പേടിവേണ്ടിനീ.
നാളെയെന്ന നല്ലനാളുകൾ...
വിദൂരമല്ല അതിനുവേണ്ടി കൈപിടിച്ചിടാം
കഥകളായ് പറഞ്ഞു പോയിടും...
ഇന്നിവിടെ വന്ന കഠിനകാലവും
പൊരുതി വന്ന നമ്മളെന്നുമേ...
ഉരുക്കുപോലെ കരളുറച്ചു കഥകൾ ചൊല്ലിടും
മധുരമാം ദിനങ്ങൾ വന്നിടും...
ഇങ്ങിവിടെ നമ്മളൊത്തുചേർന്ന് കൈപിടിച്ചിടും
നെഞ്ചിലേ അടഞ്ഞ ശബ്ദവും
സ്വതന്ത്രമാക്കി മുന്നിലേക്ക് വന്നു ചേരണം...
Comments