പാവം കുഞ്ഞാറ്റ
- Vysakh. Namboothiri
- Aug 26, 2021
- 1 min read
കുട്ടി കുറുമ്പി കുഞ്ഞാറ്റയ്ക്കൊരു
മിഠായി തിന്നുവാൻ മോഹം
അമ്മയോടിങ്ങനെ മോഹം പറഞ്ഞപ്പോ
കണ്ണീരുകൊണ്ടൊരു കുമ്പിൾ കുത്തി
അന്തിമയങ്ങുമ്പോ ആരാന്റെ പാടത്തു
കൊയ്ത്തു കഴിയുമ്പോ കൂലി കിട്ടും
നായർടെ പീടിയേൽ കിട്ടുന്ന കൂലിക്ക്
സാധനം വാങ്ങുമ്പോ കീശ കാലി
കിട്ടിയ ശർക്കര കഷ്ണം പൊതിഞ്ഞൊരു
മിഠായി തിന്നുന്ന കുഞ്ഞാറ്റ.
പട്ടിണി മാറ്റുവാൻ വന്നൊരു നേതാക്കൾ
മുന്തിയ വണ്ടിയിൽ നാട് ചുറ്റി
പട്ടിണി പാവങ്ങൾ മുണ്ടു മുറുക്കിയും
നേതാക്കൾ കട്ടുമുടിച്ചും നാട്.
ഇങ്ങനെയൊക്കെ പറഞ്ഞുകഴിഞ്ഞാലും
ദൈവത്തിന്റെ നാടാണീ കേരളം.
Comments