കാണാമീ ലോകം...
- Vysakh. Namboothiri
- Aug 26, 2021
- 1 min read
കേട്ടോ പുഴ തൻ താളം...
കേൾക്കാമീ കിളി തൻ നാദം...
കാണാമീ ലോകം... കേൾക്കാമീ കൊട്ടും പാട്ടും...
കണ്ണെത്താ ദൂരത്തുള്ളൊരു താരാട്ടും കേൾക്കാം
തിരയാട്ടം കാണാം മയിലാട്ടം കാണാം
ഒന്നിച്ചൊരു പാട്ടും പാടാം
തക തിതോം ആട്ടം ആടാം
കാണാമീ ലോകം... കേൾക്കാമീ കൊട്ടും പാട്ടും...
ഓളങ്ങൾ തഴുകും തീരം തുഴയാമീ തോണി
അകലെക്കായ് എങ്ങോ പോകാം കാണാം പുതു ലോകം.
മാറുന്നൊരു കാലം കാണാം മാറ്റത്തിനു കൈകൾ കോർക്കാം.
കാണാമീ ലോകം... കേൾക്കാമീ കൊട്ടും പാട്ടും
മായും ഇരുളിൻ വഴികൾ വിടരും പുഞ്ചിരി ഇവിടെ
നാളേക്കായ് ഒരുമിക്കാം ഒരുമിച്ചൊരു തിരി വെക്കാം
കേട്ടോ പുഴ തൻ താളം
കേൾക്കാമീ കിളി തൻ നാദം
കാണാമീ ലോകം... കേൾക്കാമീ കൊട്ടും പാട്ടും
Comments