എങ്ങും നീ മാത്രം...
- Vysakh. Namboothiri
- Aug 26, 2021
- 1 min read
അകലെ വിരിയുന്ന പൂവിന്റെ ഇതളിലും...
മണ്ണിലും മഴയിലും മധുവിലും നീയേ.
താനേ പകുത്തൊരീ കരളിന്റെ ഉള്ളിലും...
എങ്ങോ കണ്ടൊരാ ശിലയിലും നീയേ.
ഒഴുകുന്ന പുഴയിലും വെയിലിലും മഞ്ഞിലും...
അലയുന്ന കുഞ്ഞിളം കാറ്റിലും നീയേ.
കാറ്റിലും മഴയിലും പൊഴിയുന്ന പൂവിനും
നാളെയും വിരിയുവാൻ ആശയുണ്ടെപ്പോളും...
കനവിലും നിനവിലും മയങ്ങുന്ന ചിന്തകൾ
താനേ പൊഴിയുന്ന കുഞ്ഞിളം പൂവുപോൽ...
Comments