ഒന്ന്
- Vysakh. Namboothiri
- Aug 26, 2021
- 1 min read
അഞ്ജനമെഴുതിയാ കണ്ണുകൾ മാത്രമീ
സന്ധ്യക്ക് കൂട്ടായിരുപ്പൂ
മായുന്ന സൂര്യനും ഉണരുന്ന ചന്ദ്രനും
നാണിച്ചു ദൂരേക്ക് മാഞ്ഞുപോയി
പറയാൻ മടിച്ചൊരാ പരിഭവമൊക്കെയും
കണ്ണുകൾ തമ്മിൽ പറഞ്ഞുതീർത്തു.
ഒന്നിച്ചു കണ്ടൊരാ കനവുകൾ ഒക്കെയും
ഒന്നായി മാറിയതോർക്കുന്നു ഞാൻ
എന്നെന്നും ഇങ്ങനെ നിന്നോടാലിഞ്ഞൊരീ
മണ്ണിൽ ലയിക്കുവാൻ ആശ ബാക്കി
Comentários